എന്റെ പ്രണയമേ
ഞാ൯ നിന്റെ കുളി കാണാനാഗ്രഹിക്കുന്നു,
ഒളിച്ചിരുന്ന്‍
വെള്ളത്തുള്ളികളുടെ
പടപ്പുറപ്പാട്
കൈകളുടെ
പമ്മിപ്പമ്മി നടത്തം
പൊക്കിള്‍ കാന്തങ്ങളുടെ
മുറുമുറുപ്പ്
സ്വപ്നങ്ങളുടെ
പതഞ്ഞു പൊങ്ങല്‍
2
എവിടെയാണ്
എനിക്ക് പ്രിയപ്പെട്ടത് ,
കൊഴുത്ത മുലകള്‍ക്കിടയില്‍
നീ സാക്ഷ്യപ്പെടുത്തിയത് ,
മഞ്ഞില്‍ പൊതിഞ്ഞ്
കാത്തുസൂക്ഷിച്ചത്
3
ചുവന്ന പിടിയുള്ള കത്തി ,
ഞാ൯ സഹായിമാത്രം
യോനിപോലെ
വെട്ടിയെടുത്തത് ,
ചോരനക്കിത്തുടച്ചത് ,
പിന്നെ ,
കുഴിച്ചിട്ടതും
വെള്ളമോഴിച്ചതും .
Its sharp...
മറുപടിഇല്ലാതാക്കൂ