2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

വീഞ്ഞിന്റെ നദി

ഒന്ന്‍ 
ഏ....
ദാഹിച്ചു വലഞ്ഞവരെ


നിങ്ങളെന്റെ
നദിയിലേക്ക് വരിക


കാല്‍ കഴുകുക ,
പിന്നെ
കൈ
മുഖം
കാമ ജനനി


കലാപം
ജയില്‍ചാടുന്നത് വരെ
മുത്തിക്കുടിക്കുക

രണ്ട് 

പനിനീര്‍ ചെടികള്‍
പിഴുതെറിയുക


അമ്മയുടെ
മുല ചേധിക്കുക


പള്ളികള്‍
ചുട്ടെരിക്കുക


എങ്കിലും,
പുതുമഴയുടെ ഗന്ധം
വിണ്ടുകീറിയ മണ്ണിന്റെ ശുക്ലം

ഒന്നില്‍ നിന്നും മൂന്നിലേക്ക് 

മണല്‍ത്തിട്ടയില്‍
മല൪ന്നു   കിടക്കുക


വീഞ്ഞിന്റെ രുചി
തികട്ടുന്നുവോ


ഒളിപ്പിച്ചതെല്ലാം
നൃത്തം ചെയ്യുന്നുവോ
ഇല്ല ,
ഇത്തിരി കൂടി ബാക്കിയുണ്ട്


പശ്ചാത്തപിക്കുക






1 അഭിപ്രായം:

  1. ഒളിപ്പിച്ചതെല്ലാം
    നൃത്തം ചെയ്യുന്നുവോ
    ഇല്ല ,
    ഇത്തിരി കൂടി ബാക്കിയുണ്ട്:
    പശ്ചാത്തപിക്കുക
    (മദ്യം മദിര ഭ്രാന്ത്, എന്റെ സുഹൃത്തേ നിന്റെ ഹൃദയം മുറിഞ്ഞിരിക്കുന്നല്ലോ. ചോര മൊത്തിക്കുടിക്കുന്ന കുറുനരീ ഈ ഇരുൾ വഴികടന്ന് നീ നഗരത്തിലേക്ക് പോകുക. ഭ്രാന്തിന്റെ ഒരു മഞ്ഞ നഗരം നിന്റെ രക്തം കൊണ്ട് ഒരു ഷോ റൂം തീർക്കട്ടെ. പല നിറമുള്ള നിന്റെ രക്തം കണ്ട് കാണികൾ ആർത്തു ചിരിക്കട്ടെ)

    മറുപടിഇല്ലാതാക്കൂ