ആഗ്രഹിച്ചത് നേടിയാലുള്ള വിരസത എത്ര ഭയാനകമാണ് ,നേട്ടങ്ങള്‍ക്കിടയിലുള്ള നിമിഷങ്ങള്‍ എത്ര സുന്ദരമാണ് , പ്രണയിനിയെ സ്വന്തമാക്കാതെ പ്രണയിയിച്ചുകൊണ്ടേയിരിക്കുക, കിട്ടാത്ത മുന്തിരിയുടെ മാധുര്യം വർണ്ണനാതീതമാണ്
2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച
ഇറച്ചിവെട്ടുകാരന്റെ മകള്‍
അടുത്തതായ് ഞാനുപേക്ഷിക്കുന്നത്
ഒരു പക്ഷികൂടാണ് ,
ഓ....എന്തിനാണ് , ആ൪ക്കുവേണ്ടിയാണ്
ഞാനതുപേക്ഷിക്കുന്നത്,
നശിച്ച ഓ൪മകള് .
മദം പൊട്ടിയൊഴുകുന്ന പാലുറവ
ഉറക്കത്തില്‍ അറിയാതെ പ്രസവിച്ചുപോയ
തെരുവുപട്ടി
നീലയില്‍ ചുമന്നപൂക്കളുള്ള
ജട്ടിയെ മാത്രം പ്രണയിച്ച മാഷ്
പച്ചക്കറിക്കടക്കാര൯ പറഞ്ഞു
നീയൊരുള്ളിത്തണ്ടായിരുന്നു
ബേക്കറിക്കാര൯,
മീ൯കാര൯ ,
ഒടുവില്‍ പാല്ക്കാര൯ പറഞ്ഞു
നീയൊരു ..........
അയാള്‍ നാണത്താല്‍ മുഖം കുനിച്ചു
പിന്നെ നനഞ്ഞ മണ്ണില്‍ ചിത്രം വരച്ചു
ആരെയോ കാത്തിരുന്ന രാധ
സാരി മാടിയൊതുക്കി
ഇടതുകൈകൊണ്ട് വായപൊത്തി
അലറിവിളിച്ചു
നീ .. നീയോരിറച്ചിവെട്ടുകാരന്റെ മകളായിരുന്നു ...
എന്റെ ചെവികള്‍ അടഞ്ഞുപോയിരിക്കുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഗംഭീരമായ സംഭവങ്ങൾ ഉണ്ട്. ഒരുപാട് കവിതകൾ ഒന്നിച്ചാക്കുന്നുണ്ട്.
മറുപടിഇല്ലാതാക്കൂ