2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

വാക്തോട്ടങ്ങള്‍

എനിക്കെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു 


ചുകന്ന നിറമുള്ള പേന 
ഇന്ത്യ൯ മഷിയുടെ കുപ്പി 


പണിമുടക്കിയ ടൈപ്പ് റൈറ്റ൪ 
പ൪ദയണിഞ്ഞ്‌ 
ആക്രിക്കടയിലേക്ക്‌ കയറിപ്പോകുന്നത്‌ 
റൊട്ടിക്കടക്കാര൯ കണ്ടെന്ന്‍ പറയുന്നു


പ്രിയേ,
എന്റെ റീഡിംഗ് റൂമിലേക്ക്‌ നോക്കി 
നീയാരോടാണ് വാടക ചോദിക്കുന്നത് 


ശ്വാസം മുട്ടുന്നു,
നീയെന്തിനാണ്‌ 
പൊടിക്കാറ്റ് കെട്ടിയിട്ടത് 


ഞാ൯ തിരിച്ചറിയുന്നു 


എന്റെ സ്നേഹമേ,
സുവ൪ണ്ണ നിറമുള്ള
വാക്തോട്ടങ്ങള്‍ 
ഞാ൯  നിനക്ക് നല്കിയില്ലയോ 


നക്ഷത്രങ്ങളുടെ ഭാഷ,
അനശ്വരതയുടെ രഹസ്യം 


എന്നെ വിശ്വസിച്ചവളേ...
അഴുകുന്ന  മാംസത്തെ 
നീയിത്രമേല്‍ സ്നേഹിക്കുന്നതെന്തിനാണ് 


എന്നിലേക്ക് വരിക 
ലഹരിയാണിത്,
മത്ത്പിടിപ്പിക്കുന്നത്,
വസ്ത്രമുപേക്ഷിച്ച്
ഞാനെന്റെതില്‍ ചെയ്തത് പോലെ 
നീ , നിന്റെ യോനിയിലെ 
അവസാനരോമവും 
പിഴുതെറിയുക 


സ്വയം തിരിച്ചറിയുക 




   

1 അഭിപ്രായം:

  1. എന്നെ വിശ്വസിച്ചവളേ...
    അഴുകുന്ന മാംസത്തെ
    നീയിത്രമേല്‍ സ്നേഹിക്കുന്നതെന്തിനാണ്
    :-)
    (ഞെട്ടാതെ വെറ്തേ തളർന്നു കിടക്കുന്നു!)

    മറുപടിഇല്ലാതാക്കൂ