2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

ഒരു കപ്പും കുറച്ചോ൪മ്മകളും

എന്റെ സ്നേഹിതാ....
നീയെന്നെവസാനമായ്  വിളിച്ചതങ്ങനെയാണ്,
ചിതറിത്തെറിച്ചയൊരോ൪മ്മ.


യാത്രതുടങ്ങും മു൯പ്
തീ൪ച്ചയായും കപ്പ്‌ മോന്തുക,
കൊറിക്കാനിത്തിരിയോര്‍മ്മകളും 


 ഇവിടെ കാറ്റ് നിലതെറ്റിയൊഴുകുന്നു 
ബാന്റു മേളങ്ങള്‍ മുറുകുന്നു 
ദൈവം കൈകൊട്ടിപ്പാടുന്നു 
മൌനം ചതുപ്പ് നിലങ്ങളില്‍ തലകുത്തി നില്‍ക്കുന്നു 


എന്റെ പ്രിയപ്പെട്ടവനേ 
എന്നില്‍ നീ നഷ്ടപ്പെടുന്നു,
തോളുകളുടെ ചൂടും ,
നീ തിരിച്ചറിയുക 
രതിമൂര്‍ച്ച സമ്മാനിക്കുന്ന കാമുകിമാരേക്കാള്‍
ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു ,
പരിണമിക്കാത്ത തവളയെന്നപോല്‍ 
ഏഴുത്തു മേശക്കടിയിലും 
നഷ്ടപ്പെട്ട മൂന്നു വര്‍ഷത്തെ 
വനവാസത്തിനിടയിലും 
ഇപ്പോഴുമത്  കറങ്ങി നടപ്പുണ്ട് 


ശബ്ദ്ധച്ചാക്കുകള്‍ക്കിടയില്‍ നിന്നും 
സന്ധ്യാ നമസ്ക്കാരത്തിനുള്ള 
ബാങ്ക്  വിളിയുയരുന്നുണ്ട് ,


വിളക്കുകാല്‍ 
മണ്ണോടു ചേര്‍ന്നിരിക്കുന്നു 


നിന്റെ കപ്പിലെയവസാനതുള്ളി 
മണ്ണിലുറ്റിക്കുക
കണ്ണീരു തുടച്ച്  യാത്ര തുടരുക 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ