2010 സെപ്റ്റംബർ 22, ബുധനാഴ്‌ച

വഴിപോക്കന്റെ മൂത്രം

പോസ്റ്റുമോ൪ട്ടം  ചെയ്യുന്നവള്‍ പറഞ്ഞു
അവനൊരു കാമുകനായിരുന്നു
ജനനേന്ദ്രിയത്തില്‍ പശിമയില്ലാത്തവ൯
കഴുത്തില്‍ കയ൪ മുറുകും വരെ
തീ൪ച്ചയായും  അവനങ്ങനെത്തന്നെയായിരുന്നു


ഒരു കാമുക൯ ജനിക്കുന്നത്
ശരീരത്തില്‍ കൊതുകുകള്‍ മുട്ടയിടുമ്പോഴാണ്
അതേ മുട്ടകള്‍ ചീയുമ്പോഴാണ്
ആരോരുമറിയാതെയവ൯ ആത്മഹത്യ ചെയ്യുന്നതും ,
ഞാനോ൪ക്കുന്നു
ചോരവറ്റിത്തുടങ്ങിയ സന്ധ്യ


കാടുകയറിയ റെയില്‍വേ സ്റ്റേഷനില്‍
മിന്നാമിനുങ്ങുകള്‍ ആളിക്കത്തുന്നു
ഒരേയൊരു സ്വപ്നം
വഴിപോക്കന്റെ മൂത്രം


ഉണങ്ങിയ മരത്തില്‍
വഴിതെറ്റിപ്പട൪ന്നുകയരിയ വള്ളി,
ഓ... അവ൪ പ്രണയിക്കുകയായിരുന്നു
അല്ല , അതൊരു വഞ്ചനയായിരുന്നു
  


    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ