2014, മാർച്ച് 19, ബുധനാഴ്‌ച

തൂറാൻ മുട്ടി നിൽക്കുന്ന ബുദ്ധനാണ് ഞാൻ 

2012, ഓഗസ്റ്റ് 4, ശനിയാഴ്‌ച

ബോധോദയവും ചില നാട്ടു വര്‍ത്തമാനങ്ങളും

1)
പുഴുങ്ങിയെടുത്ത മരങ്ങള്‍
പുഴയിലേക്ക് തിരിച്ചു പറക്കുന്ന കടല്‍
തീരത്ത് തുരുമ്പേറ്റ്  കിടക്കുന്ന ചരക്കുകപ്പലുകള്‍
ആകാശം നോക്കി അയവിറക്കുന്ന തലയില്ലാത്ത തെങ്ങുകള്‍
സ്വാതന്ത്ര്യം കൊതിക്കുന്ന പാവാട നാട
അത് അത് തന്നെയാകുന്നുവെന്നു പറയുന്ന ഒഷപ്പന്‍ 
ചറപറ പെറ്റ് വീഴുന്ന പൂച്ചക്കുഞ്ഞുങ്ങളെ വെറുക്കുന്ന പ്രണയിനി
ചേട്ടനെപ്പോലെ മൂത്രമൊഴിക്കാന്‍ പഠിക്കുന്ന ബാലവാടിക്കാരി - മീനു വര്‍ഗീസ്‌
നഷ്ടപ്പെട്ട രാജ്യത്തിലേക്ക് തിരിച്ചു വരുന്ന രാജകുമാരന്‍

 2)
കോഴി വളര്‍ത്തു കേന്ത്രത്തില്‍ , പുഴുക്കള്‍
കട്ടി മീശക്കാരായ കാമുകന്മാരാകുന്നു

3)
ബോധോദയം ഒരു ശാപമാകുന്നത്
എക്സാം റിസള്‍ട്ട്‌ വരുന്ന പ്രഭാതത്തില് സംഭവിക്കുമ്പോഴാണ്