ഇതാ, ഈ മുറിയില്‍ വെച്ചാണ്
നിന്റെ മുത്തച്ഛനെയവ൪ മതം മാറ്റിയത്
കാപ്പിത്തോട്ടത്തിന്റേയും
കൊപ്രക്കളത്തിന്റെയും
രേഖകള്‍ കൈമാറിയതും ഇവിടെവെച്ചുതന്നെ
പിലാത്തോസ് ,
നിങ്ങളൊരു ന്യുനപക്ഷമാണ് ,
നാസികള്‍ ജ൪മ്മനി ഭരിച്ചത് നിനക്കോ൪മ്മയുണ്ടോ
പിന്നെയവ൪ പെറ്റുപെരുകിയതും
ഒടുവില്‍ കുലം മുടിച്ചതും
ഈ ദിവസം നിങ്ങളെല്ലാമോ൪ക്കുക
നിന്റെ അള്‍ഷിമേ൪സ്
ഞാനത് തിരിച്ചെടുക്കുന്നു
മേല്‍ക്കൂരയില്‍
ചില്ലില്‍ കൊത്തിയ രൂപത്തിലേക്ക് നീ നോക്കുക
അവളെ വേശ്യയെന്ന്‍ മാത്രം നീ വിളിക്കരുത്
അങ്ങനെയായിരുന്നുവെങ്കിലും
അസുര വിവാഹത്തില്‍നിന്ന്‍
മോചിതനാകും മുന്പ്
നീ അവസാനമായൊന്ന്
നിന്നോട് തന്നെ കുമ്പസരിക്കുക ,
നിന്റെ പൂ൪വ്വിക൯ ചെയ്ത പാപം
നീയിന്ന് തിരുത്തുന്നു ,
ഒരിക്കലും താഴാത്ത തലയുമായ് നീ
മുറിയില്‍ നിന്നും പുറത്തേക്ക് പോകുക
nee adipoliyadaa
മറുപടിഇല്ലാതാക്കൂ