വാഗ്ദാനം ചെയുന്നതിന്നുമുന്പ്
ഒരു നിമിഷം
ഓരോ സ്റ്റേഷനില്ലെത്തുംബോഴും
ബാഗ് ചുമക്കുന്ന മുലകള്‍ കാണുവാ൯
മീശ വടിച്ച മുഖങ്ങള്‍
ജനലഴികളെ തുറിച്ചുനോക്കാറുണ്ട് ,
നിങ്ങളതൊരിക്കലും ചെയ്യരുത്,
ശ്രമിച്ചാലും നിങ്ങള്‍ക്കതിനാവില്ല
എണ്ണമയമില്ലാത്തയെന്റെ മുടിയെ,
അതിന്റെ താണ്ടാവത്തെ
ആത്മഹത്യയേക്കാള്‍ ഞാനിഷ്ടപ്പെടുന്നു
ഫോണ്‍ കോള്‍
ഫോണ്‍ സെക്സ്
രണ്ടും രണ്ടു ചെവിയിലവസാനിപ്പിക്കുക
ദാഹം കാമം മറികടന്നാലും
എന്റെ നിറഞ്ഞ വെള്ളക്കുപ്പികളെ
നിങ്ങള്‍ മറന്നേക്കുക
ചായയും വടയും
തട്ടുകടകളിലാണ് പ്രണയിക്കുന്നതെന്ന്
നിങ്ങള്‍ തിരിച്ചറിയാ൯ വൈകിയിരിക്കുന്നു
ഇടയ്ക്കിടെ , ഏത് സ്റ്റേഷനാണെന്ന്‍
തോളില്‍ തട്ടി,
തോളില്‍ തട്ടി,
ചിരിച്ചുകൊണ്ട് ചോദിക്കരുത് ,
പേരില്ലാ സ്റ്റേഷനുകളാണിനി
നമ്മെ കാത്തിരിക്കുന്നത്
എല്ലാ യാത്രകളും വേശ്യകളാണ് ,
ചിലത് സ്ഖലനമുണ്ടാക്കുന്നു
മറ്റു ചിലത് രതി മൂ൪ച്ചയും ,
എന്നാലുമെന്റെ സഹതീവണ്ടിക്കാരാ
മിന്നലില്‍ മലകള്‍ തെളിയുന്ന
ആകാശം നീട്ടി മൂത്രമൊഴിക്കുന്നയീ രാത്രി
നിങ്ങള്‍ക്ക് സ്വയം ഭോഗമാണ്
സമ്മാനിക്കുകയെന്നറിയുമ്പോള്‍
ഞാ൯ സഹതപിക്കുന്നു
പരിഹാസച്ചിരികൊണ്ട്
നിങ്ങളെയെന്നില്‍ നിന്നുമകറ്റുന്നു
ഇവിടെ ഒരു വാഗ്ദാനം
പിറക്കും മുന്‍പേ കൊല്ലപ്പെടുന്നു
എല്ലാ യാത്രകളും വേശ്യകളാണ് ,
മറുപടിഇല്ലാതാക്കൂചിലത് സ്ഖലനമുണ്ടാക്കുന്നു
മറ്റു ചിലത് രതി മൂ൪ച്ചയും
(കവിത ജെയില് ചാടി കാരമുള്ളും പൊന്തയും ചവിട്ടി വീഞ്ഞ് നിറഞ്ഞ നദിയിലേക്ക് കാലുവഴുതി വീഴുന്നു)
:-)
അനിലന്‍ മാഷ് ഉദ്ധരിച്ച ഹബീബിന്റെ വരികള്‍ തന്നെ എനിക്കും ഇഷ്ട്പ്പെട്ടു..ശരീരത്തിന്റെ ലഹരി കൊണ്ട് നെയ്തെടുത്ത വാക്കുകള്‍.
മറുപടിഇല്ലാതാക്കൂ