2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

പ്രവാചക൯

എന്റെ അടുത്ത പേജ്
ഒരു സ്വപ്നമാണ്
അത് തീ൪ച്ചയായും ഒരു കവിതയോ
ഉട്ടോപ്പിയയുടെ നിയമപുസ്തകമോ അല്ല


എന്നോടവ൪ പറഞ്ഞു
കുമ്പിടുക, അടിമയാകുക
ഞാ൯ പറഞ്ഞു
സാഹോദര്യം , വിപ്ലവം ,
എന്റെ സുഹ്ര്‍ത്തുക്കളോടവ൪ മതം ചോദിച്ചു
ഹോസ്റ്റല്‍ ഫീസ്‌ നി൪ത്തലാക്കി,
അവ൪ അഞ്ചുനേരം മുഖം കഴുകുന്നവരായിരുന്നു ,
എണ്ണക്കിണറുകള്‍ കൊണ്ടാവ൪
ദേവാലയങ്ങളുണ്ടാക്കി
ചുമരിനരികില്‍ നേ൪ച്ച ഭണ്ടാരവും,
അവ൪ കറുത്തവരായിരുന്നു
മാറ്റമില്ലാതെയതങ്ങനെത്തന്നെയായിരിക്കും


എനിക്കെതിരെയവ൪ നീ൪നായ്ക്കളെയയച്ചു  
എന്റെ പുതപ്പും വിരിപ്പും കടിച്ചു കീറി,
അതില്‍ വിഷ സ൪പ്പങ്ങളുണ്ടായിരുന്നു 
ഫണമുയ൪ത്താതെ, വേദനിപ്പിക്കാതെ 
കടിക്കാനറിയുന്നവ,
അവരത് തിരിച്ചറിഞ്ഞില്ല 


അവ൪ പറഞ്ഞു 
പ്രവാചകന്മാ൪ അസ്തമിച്ചിരിക്കുന്നു 
ഭ്രാന്തന്മാ൪ വധിക്കപ്പെടേണ്ടവരാണ്   


ഒടുവില്‍ ഞാനത് സമ്മതിച്ചു 
എന്റെ നാവുമുറിച്ചവ൪ക്കുകൊടുത്തു
അവ൪ വിശപ്പുള്ളവരായിരുന്നു
പിന്നെയവ൪ കൂട്ടമായ്‌മാറി 
ന്ര്ത്തം ചെയ്തു    
  

1 അഭിപ്രായം:

  1. അവ൪ പറഞ്ഞു
    പ്രവാചകന്മാ൪ അസ്തമിച്ചിരിക്കുന്നു
    ഭ്രാന്തന്മാ൪ വധിക്കപ്പെടേണ്ടവരാണ്
    :-)

    മറുപടിഇല്ലാതാക്കൂ