ഓ ..... താഴ്വരയുടെ രാജകുമാരന്മാരേ
ഒലീവിലകള്കൊണ്ട് കിരീടമുണ്ടാക്കുന്നവരേ ......
നിങ്ങളുടെ പടക്കപ്പലുകളെ കുതിരപ്പന്തിയില്‍ കെട്ടിയിട്ട്
മഞ്ഞുമലയുടെ ഉച്ചിയില്‍ നിങ്ങള്‍ നട്ട കൊട്ടാരങ്ങള്‍ക്ക് തീയിട്ട്
മുതുമുത്തച്ചന്മാര് വളര്‍ത്താന്‍ കൊണ്ടുപോയ സര്പ്പകന്യകമാരുമായ്
എന്റെ കാല്ക്കീഴില് വരിക
വിരക്തിയുടെ പ്രേതങ്ങളേ...
എന്റെ ശുക്ലം തൊട്ട് വന്ദിക്കുക ,
ഞാന്‍ നിങ്ങള്‍ക്ക് കൊള്ള ശാസ്ത്രവും
താമര മരത്തിന്റെ ദുര്‍ഗന്ധവും അറിയിച്ചു തരാം
ഗോലി കളിക്കുന്ന കുട്ടികളെ നിങ്ങള്‍ കൊള്ളയടികുക
സമുദ്രങ്ങള്‍ നക്കി വറ്റിക്കുക
മരുഭൂമിയില്‍ നൃത്തം ചെയയുക
പൂര്‍ണ്ണതക്കുവേണ്ടി കൊതിക്കരുത്
സര്‍വതും പാതി വഴിയിലുപേക്ഷിക്കുക ,
പ്രവാചകന്മാരെ ചീത്ത വിളിക്കുക
അവരുടെ കുഴിമാടങ്ങള്‍ തോണ്ടുക
എല്ലാറ്റിനുമൊടുവില്‍ ,
ഉപേക്ഷിച്ചതെല്ലാം ബുദ്ധനില്ക്കൂടി തിരിച്ചു വരുമ്പോള്‍ ,
ചിതയോരുക്കുക
കുളങ്ങളെ പ്രണയിക്കുക ,
ഉന്നതര്‍ - കണ്ണടക്കുക , സ്വപ്നം കാണുക
എത്ര വ്യത്യസ്ഥതയാര്‍ന്ന ചിന്തകള്‍ .....
മറുപടിഇല്ലാതാക്കൂമനോഹരം.....
aiwaaa,,,,
മറുപടിഇല്ലാതാക്കൂഹബീബേ തകർത്തു
മറുപടിഇല്ലാതാക്കൂ