2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

ഒരാടും കുറേ ആട്ടിടയന്മാരും

അസ്ത്തികളില്‍  ചവിട്ടി നടക്കുന്നവരേ
ഏയ് .... ഒന്ന് തിരിഞ്ഞു നോക്കുക 
തള്ളിപ്പറഞ്ഞ കാമുകിയുടെ മാറിലേക്കല്ല 
പേസ്റ്റ്  ട്യൂബിലെ അവസാനത്തെ  പശിമയിലേക്കുമല്ല 
മുമ്പൊരിക്കല്‍ ഞാ൯ 
ശ്രമിച്ചു പരാജയപ്പെട്ടതിലേക്ക് .


അതൊരു മലന്ചെരിവാണോ 
അതെ, തീ൪ച്ചയായുമാതെ, 
ശ് ശ് ശ് .. .എന്താണവിടെയനങ്ങുന്നത്,  
ഒരാടും കുറേ ആട്ടിടയന്മാരും ,
ഓ.. നിങ്ങളുമത് കാണുന്നുണ്ടല്ലേ ,
ഇല്ല, കണ്ണടയ്ക്കുമ്പോള്‍  മാത്രം ,
ശരി, അതങ്ങനെത്തന്നെയായിരിക്കട്ടെ .


വഴിതെറ്റിയോഴുകുന്ന നദി 
നുരഞ്ഞു പൊന്തുന്ന വിപ്ലവം 
അന്ധനായ  കുട്ടി പറഞ്ഞു 
ഇതൊരു സ്വപ്നമാണ് ,
പിന്നെയവ൯  അലറികരഞ്ഞു 


ബിയ൪ നുകരുന്ന പ്രകാശക്കുമിളകള്‍
കൂമ്പി നില്‍ക്കുന്ന മാറിടങ്ങള്‍ 
എല്ലാം തണുത്തുരഞ്ഞിരിക്കുന്നു
അവയൊരിക്കലും അങ്ങനെയായിരുന്നില്ല 








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ